-എഴുത്തുകാരും വായനക്കാരും ചേർന്ന് നൽകിയ 1000ൽ അധികം ഒപ്പുകളുള്ള ഈ ഭീമഹർജിയുടെ ഫലമായി, 2011 മാർച്ച് മാസം 17, 18 തീയതികളിൽ തൃശൂർ ജില്ലയിലെ പീച്ചിയിലുള്ള KFRI (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട്- (http://kfri.org) യുടെ ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, കേരള സാഹിത്യ അക്കാഡമി ഒരു ശില്‍പ്പശാല സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാഡമിയുടെ പത്രക്കുറിപ്പ് ഉടൻ ഉണ്ടാകുന്നതാണ്. ഈ ഭീമഹർജിയിൽ ഒപ്പിട്ട എല്ലാവരും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. എല്ലാവർക്കും നന്ദി.- (01 മാർച്ച് 2011)

കേരള സാഹിത്യ അക്കാഡമിക്ക് സമർപ്പിക്കുവാനായി, ഇന്റർനെറ്റിലെ വെബ്ബ് പോർട്ടലുകൾ, വിക്കിപീഡിയ, ബ്‌ളോഗുകൾ, ഫേസ്‌ബുക്ക്, എന്നീ നിരവധി സങ്കേതങ്ങളിലൂടെ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ഇ-എഴുത്തുകാർ, ഇ-വായനക്കാർ, മലയാള ഭാഷാ സ്നേഹികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്ന് തയ്യാറാക്കുന്ന ഹർജിയാണിത്. എല്ലാവരും ഇതിൽ ഒരു ഒപ്പ് എന്ന നിലയ്ക്ക് കമന്റുകൾ / അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഇതൊരു ഭീമഹർജിയാക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. 2010 ഡിസംബർ 14ന് തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ വെച്ച് അക്കാഡമി തന്നെ സംഘടിപ്പിച്ച ആദ്യത്തെ ഏകദിന ശില്‍പ്പശാലയിലേക്ക് വെളിച്ചം വീശുന്ന ചില ലേഖനങ്ങളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു.
നിരക്ഷരന്റെ ലേഖനം,
മൈന ഉമൈബാന്റെ ലേഖനം,
സുനിൽ കെ. ഫൈസലിന്റെ ലേഖനം,
ജ്യോതിർമയി ശങ്കരന്റെ ലേഖനം.

ഇതൊരു ഭീമഹർജിയാക്കാൻ താങ്കളുടെ ഒപ്പ് (കമന്റ്) രേഖപ്പെടുത്തൂ. കമന്റുകൾ മോഡറേറ്റ് ചെയ്യുന്നതുകൊണ്ട് അഡ്‌മിനിസ്ട്രേറ്റർ അപ്രൂവ് ചെയ്തതിനുശേഷം മാത്രമേ കാണാൻ കഴിയൂ. 200 ഒപ്പുകൾ മാത്രമേ ഒരു പേജിൽ കാണിക്കൂ. ഇവിടെ 1000 ല്‍പ്പരം ഒപ്പുകൾ ഉള്ളതുകൊണ്ട് താങ്കളുടെ ഒപ്പ് / കമന്റ് പബ്ലിഷായോ എന്നറിയാൻ ആറാമത്തെ പേജിൽ പോയി നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Copyright © All Rights Reserved